Saturday, 27 July 2019

ഇളമണ്ണൂരിലെ ട്രെയിനിങ് വിശേഷങ്ങൾ...😻

ജീവിതത്തിലെ ഏറ്റവും നല്ല  നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയ്കൊണ്ടിരിക്കുന്നത്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അദ്ധ്യാപകൻ ആകുമെന്നത്. 9 എ എന്ന ക്ലാസ്സിൽ  ഞാൻ ഇപ്പോൾ ജീവിക്കുകയാണ്. ഈ ടീച്ചിംഗ് പ്രാക്ടീസ് ഒരിക്കലും തീരരുതേ എന്ന് ചില നിമിഷങ്ങളിൽ കൊതിച്ചുപോകുന്നുണ്ട്..
ഇന്നലെ പത്ര വായനാകളരി 8,9,10 എന്നീ ക്ലാസ്സുകൾക്ക് നടത്തുകയുണ്ടായി, അതിനു നേതൃത്വം കൊടുക്കുവാനും അവസരം ലഭിച്ചു, അതുപോലെ സ്കൂളിൽ അദ്ധ്യാപകരുമൊന്നിച്ച് ഞങ്ങൾ  ട്രെയിനീസ് നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.
9 എ യിൽ ജീവിച്ച് അവസാനം പിള്ളേർ എനിക്ക് വട്ടപ്പേരിടുമോ എന്ന സംശയം ഇല്ലാതില്ല... സത്യത്തിൽ ഇത്രേം സന്തോഷം  അനുഭവിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം(ലെസ്സൺ പ്ലാൻ എഴുതുന്നതൊഴികെ😛). ലെസ്സൺ പ്ലാൻ എഴുതാൻ ഇല്ലായിരുന്നെങ്കിൽ  ക്ലാസുകൾ കുറച്ചുകൂടെ  മനോഹരമാക്കാമായിരുന്നു എന്ന ചിന്താഗതിക്കാരനാണ് ഞാൻ(ഞാൻ ഒരു പുരോഗമന ചിന്താഗതിക്കാരനാണ്, അതുകൊണ്ടാവും 😂)... കേവലം ഉള്ളിത്തൊലിപോലുള്ള സ്ക്രീൻ കൊണ്ട് മറച്ച ക്ലാസ്സുകളിൽ പഠിപ്പിക്കുവാൻ  എന്റെ ശബ്ദം പോരാ എന്ന് ബോധ്യമായി..  കാരണം സ്വന്തം ക്ലാസ്സ്‌ മാത്രം നിശബ്ദമാക്കിയാൽ പോരല്ലോ! മറ്റു ക്ലാസ്സുകളിൽ നിന്നുള്ള കിളിനാദങ്ങൾ ക്ഷമ പരീക്ഷിക്കുന്ന വിധത്തിലുള്ളതാണ്. 9 എ യിൽ ഈ പീരീഡ്‌ ഫ്രീ ആണെന്ന്   മഞ്‍ജു ടീച്ചർ പറയുന്ന മാത്രയിൽ തന്നെ ക്ലാസ്സിലേക്ക് ഓടാൻ സജ്ജമായി.. കൂടെ ഉള്ള ട്രെയിനികളിൽ ദീപയും രേഷ്മയും എന്നേക്കാൾ തിടുക്കം ചില സമയങ്ങളിൽ കാണിക്കുന്നത് എനിക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നു(ഇനി ആവേശം കുറച്ചില്ലെങ്കിൽ കായികമായി തന്നെ നേരിടും എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്🧛‍♂️).
ട്രെയിനിങ് വിശേഷങ്ങൾ തുടരും...

Monday, 22 July 2019

പൂരം അവസാനിച്ചു

     ഇന്നത്തെ പരീക്ഷണ പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു... കോപ്പി അടിക്കാൻ പറ്റാത്ത ഒരു സ്ഥിതിവിശേഷം വന്നപ്പോൾ വിദ്യാർഥികൾ ഒന്നടങ്കം 'ഇയാളുടെ ഒടുക്കത്തെ ഒരു പരീക്ഷ' എന്ന് മനസ്സിൽ കണ്ടത് അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു... ആദ്യ പരീക്ഷ ആയതിനാൽ ഉടൻ തന്നെ ആവേശത്തോടെ പേപ്പറുകൾ നോക്കി തീർത്തു...ചില പേപ്പറുകൾ നോക്കിയപ്പോൾ പഠിപ്പിച്ചതിനു ഫലം ഉണ്ടെന്നു ഒരു ആത്മസംതൃപ്തി എനിക്ക് ഉണ്ടായി... ചില ഉത്തരക്കടലാസുകൾ കണ്ടപ്പോൾ 'എന്തിനാടാ  മുത്തേ നിന്നെ ഞാൻ പഠിപ്പിക്കുന്നേ' എന്ന് തോന്നിപോയി😓...  പിന്നെ ഞാൻ പഠിച്ച കാലം ഒക്കെ  ഓർത്തപ്പോൾ അവയൊക്കെ മനസ്സിൽനിന്ന് പമ്പകടന്നു✌🤣🤭.
    20 മാർക്കിനാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്.. അങ്ങ് ആര്യഭട്ടന്റെ  പൂജ്യം മുതൽ 19 മാർക്ക് വരെ വാങ്ങി വിദ്യാർത്ഥികൾ. എനിക്ക് ഏറെ സന്തോഷം പകരുന്നത്  ഞാൻ ഊഹിച്ച മാർക്കൊക്കെ തന്നെയാണ് വിദ്യാർഥികൾ വാങ്ങിയത് എന്നതാണ്(എന്നുവെച്ചാൽ ബി.എഡ്ഇനു പഠിച്ചതതൊക്കെവെച്ച് ക്ലാസ്സിൽ വിദ്യാർത്ഥികളെ മനസ്സിലാക്കുവാൻ  സാധിക്കുന്നു എന്ന സന്തോഷം🤓). 
     അവസാനത്തെ പീരിയഡിൽ ഉത്തരക്കടലാസുകൾ കൈമാറുകയും ഉയർന്ന മാർക്ക് വാങ്ങിയ 3 പേരെ അഭിനന്ദിക്കുകയും അതിനു തൊട്ടുതാഴെ ഉള്ളവരുടെ പോരായ്മകൾ  ചൂണ്ടി കാണിച്ചതിന്  ശേഷം വേണ്ട അഭിനന്ദനങ്ങൾ കൊടുക്കുകയും ഓരോരുത്തർക്കും വ്യക്തിപരമായി വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Sunday, 21 July 2019

ഒരു പരീക്ഷണ പരീക്ഷ

കഴിഞ്ഞ ആഴ്ച്ചയോടെ ഒരു ചാപ്റ്റർ പഠിപ്പിച്ചു തീർത്തു.തീർത്താൽ പിന്നെ അതിന്റെ പരീക്ഷ നടത്തുക എന്നതാണല്ലോ അതിന്റെ ഒരു ഇത്...അങ്ങനെ ഞാനും പറഞ്ഞു ഒരു പരീക്ഷ തീയ്യതി... മനസ്സില്ലാമനസോടെ എല്ലാവരും അത് കേട്ടിരുന്നു... ഇരുപത്തിരണ്ടാം തീയ്യതി,അതായത് വരുന്ന തിങ്കളാഴ്ച നടത്തും  എന്ന് ഞാൻ അങ്ങ് കല്പിച്ചു(ഇനി ഇപ്പൊ  കുറച്ചു കല്പന ഒക്കെ ആവാം🤣) കല്പന തെല്ലു പുച്ഛത്തോടെ അവർ തള്ളി നീക്കി, എനിക്കതങ്ങോട്ട് പിടിച്ചില്ല,എന്നിലെ ഉറങ്ങി കിടന്ന ആരോ ഉണർന്നു...ആരും ഒരു അക്ഷരം പോലും കോപ്പി അടിക്കരുത് എന്ന് കൂട്ടി ചേർത്തു... ഇനി സാർ അല്ല ഹെഡ്മാഷ് വന്നാലും ഞങ്ങൾ കണ്ടെഴുതും എന്നമട്ടിൽ ഇരുന്നു..ആ ഒരു ഭാവം കൊണ്ടുവരാൻ  വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്...എന്നിട്ട് വീണ്ടും  കൂട്ടി ചേർത്തു ആരും കോപ്പി അടിക്കാതിരിക്കാൻ വ്യത്യസ്തമായ ചോദ്യ പേപ്പറുമായി ആയിരിക്കും നിങ്ങളുടെ മുൻപിൽ എത്തുന്നത്... ഒരു പെൺകുട്ടി ഉടനെ ഒരു ചോദ്യം "സാറെ ഓരോരുത്തർക്കും ഓരോ  ചോദ്യക്കടലാസ് ആയിരിക്കുമോ"അങ്ങനെ പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നൂറു ചോദ്യങ്ങൾ വന്നു, അവയെല്ലാം കേട്ടില്ലാ എന്ന മട്ടിൽ തള്ളിക്കളഞ്ഞുകൊണ്ട് പുരുഷന്മാരുടെ വലിയ  നിരയിലേക്ക് ഞാൻ ഉറ്റുനോക്കി... ഇയാൾ പരീക്ഷയോ എന്ത് വേണേലും നടത്ത്, കൂടുതൽ  തള്ളിമറിക്കാതെ ഇറങ്ങി പോ എന്ന്  മുഖഭാവം കൊണ്ട് എന്നെ മനസ്സിലാക്കിപ്പിച്ചു... ഇങ്ങനെ ഭാവം കൊണ്ട് കണക്ക് പഠിപ്പിക്കാൻ പറ്റിയിരുന്നേൽ എത്ര സുഖകരമായിരുന്നു അധ്യാപനം എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...ഉടനെ ഒരു പെൺകുട്ടി ഉറച്ച ശബ്ദത്തിൽ "സാറും കോപ്പി  അടിച്ചിട്ടിലെ സാറേ" എന്നൊരു ചോദ്യം, ഞാൻ  അങ്ങ് ഇല്ലാണ്ടായിപോയപോലെ...എങ്ങനെയോ അതിനെ അതിജീവിച്ചു ഒരു ഉത്തരം കൊടുത്തു..പരീക്ഷ നടത്തുന്നത് നിങ്ങൾക്ക്  നിങ്ങളെ ഒന്ന് വിലയിരുത്താനും അതിലുമുപരി ഞാൻ നിങ്ങളെ പഠിപ്പിച്ചതിൽ ഉള്ള പോരായ്മ അറിയാനും ആണെന്ന് കൂട്ടി ചേർത്ത് തല ഊരി. അങ്ങനെ പൂരങ്ങളുടെ പൂരമായ ആ പരീക്ഷ നാളെയാണ് 😃

Saturday, 20 July 2019

ടീച്ചിങ്ങ് പ്രാക്ടീസിന്റെ  മൂന്ന് ആഴ്ചകൾ പിന്നിട്ടു... ഏറെ പ്രതീക്ഷയോടെ ആണ്  ടീച്ചിങ്ങ് പ്രാക്ടീസ്  ഒന്നാം വർഷം  മുതൽക്കേ നോക്കിക്കണ്ടത്. എന്നാൽ ആ പ്രതീക്ഷ എല്ലാം  തകർത്തു കൊണ്ടാണ് സെന്റ് സ്റ്റീഫൻസ് സ്കൂളിൽ രണ്ടു പേരിൽ കൂടുതൽ ആരെയും അനുവദിക്കില്ല എന്ന വാർത്ത അറിഞ്ഞത്. ഒരിക്കലും പോകില്ല  എന്ന് ശപഥം എടുത്ത സ്കൂളിൽ തന്നെ അവസാനം പോകണം എന്ന ഗതികേടിലായി... വളരെ ദുഖത്തോടെ അവിടെ ചെന്ന് അനുമതി വാങ്ങി, ഒരു സ്കൂൾ കിട്ടി എന്ന  സന്തോഷം മനസ്സിൽ വന്നു...കിട്ടിയത് എന്റെ സ്വന്തം നാട്ടിലെ സ്കൂൾ തന്നെ ആയിരുന്നു.. അടുത്ത ദിവസങ്ങളിൽ  കോളേജിൽ  ചെല്ലുമ്പോൾ സെന്റ് സ്റ്റീഫൻസ് സ്കൂൾ കിട്ടിയില്ലല്ലോ എന്ന വേദന മനസിനെ അലട്ടിക്കൊണ്ടേയിരുന്നു.. ഇളമണ്ണൂർ  സ്കൂളിൽ പോർഷൻ വാങ്ങാൻ പോയി.. അപ്പോഴേക്കും സ്കൂളും അതിലുപരി അവിടുത്തെ അധ്യാപകരും മനസ്സിൽ നല്ല ഒരു സ്ഥാനം പിടിച്ചു. ജൂലൈ മൂന്നാം തീയ്യതി അവിടെ പോയി തുടങ്ങി... അന്നുമുതൽക്കങ്ങോട്ട്  പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമാണ് ഇളമണ്ണൂർ സ്കൂൾ തന്നുകൊണ്ടിരിക്കുന്നത്. സെന്റ് സ്റ്റീഫൻസ് സ്കൂൾ എടുത്തിരുന്നെങ്കിൽ എന്റെ വലിയ  ഒരു  അവസരം ആയിരുന്നു  നഷ്ട്ടപ്പെടുമായിരുന്നത്. ഞാൻ ജീവിതത്തിൽ ഇത്രയും കരുതൽ കിട്ടി ഒരു സ്ഥാപനത്തിലും പഠിച്ചിട്ടില്ല, അത്രയ്ക്ക് കരുത്തലാണ് താബോറിൽ നിന്ന് കിട്ടിയത്...കിട്ടികൊണ്ടിരിക്കുന്നത്... ഇളമണ്ണൂർ സ്കൂളിലെ ഓരോ അധ്യാപകരിലും എനിക്ക് എന്റെ കലാലയത്തിലെ അധ്യാപകരെ കാണാൻ കഴിയുന്നു, എന്നുവെച്ചാൽ അത്രയേറെ സ്നേഹംനിറഞ്ഞ അധ്യാപകരാണ് ഇളമണ്ണൂർ  സ്കൂളിലെ അധ്യാപകർ.. അതിലുപരി നാട്ടിൽ ഇറങ്ങിയാൽ ഇപ്പോൾ എങ്ങും സാറെ വിളി ആണ്...കഴിഞ്ഞ മാസംവരെ നാട്ടുകാരുടെ മുൻപിൽ ഉള്ള ആൽവിൻ അല്ല ഇപ്പോൾ... വലിയ സാർ ആയിപോയി..ഒത്തിരി സന്തോഷത്തോടെ.....

Tuesday, 16 July 2019

Teaching Practice, Phase 1

So glad to be a Teacher, especially  a Teacher of my native school. We the 6 trainees are so happy that the teaching faculty of this school is lovable and friendly towards us. Successfully completed ten days of teaching practice of 1st phase at Elamannoor V.H.S.S. in A division of ninth class. Done with 9 lesson plans and completed my first chapter and took a Revision class, next week I'm planning to take special class for students who were absent for my previous classes.

Tuesday, 2 July 2019

Today our first phase of Teachimg practice is going to start....so gald to be in a school for teaching students after one year of peer practice in college

Sunday, 24 March 2019

ഓരോ ബലിയും ജീവനുള്ളതാകുന്നു... ആശയറ്റപോളൊക്കെ പ്രത്യാശയുടെ അനുഭവം ഹൃദയത്തിൽ ആവോളം നൽകുന്നു.... മുൻപോട്ടുള്ള ജീവിതയാത്രയിൽ ഒരുനാൾ കരകയറും എന്നാ പ്രതീക്ഷ നൽകുന്നു.... have a blessed sunday