ഇന്നത്തെ പരീക്ഷണ പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു... കോപ്പി അടിക്കാൻ പറ്റാത്ത ഒരു സ്ഥിതിവിശേഷം വന്നപ്പോൾ വിദ്യാർഥികൾ ഒന്നടങ്കം 'ഇയാളുടെ ഒടുക്കത്തെ ഒരു പരീക്ഷ' എന്ന് മനസ്സിൽ കണ്ടത് അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു... ആദ്യ പരീക്ഷ ആയതിനാൽ ഉടൻ തന്നെ ആവേശത്തോടെ പേപ്പറുകൾ നോക്കി തീർത്തു...ചില പേപ്പറുകൾ നോക്കിയപ്പോൾ പഠിപ്പിച്ചതിനു ഫലം ഉണ്ടെന്നു ഒരു ആത്മസംതൃപ്തി എനിക്ക് ഉണ്ടായി... ചില ഉത്തരക്കടലാസുകൾ കണ്ടപ്പോൾ 'എന്തിനാടാ മുത്തേ നിന്നെ ഞാൻ പഠിപ്പിക്കുന്നേ' എന്ന് തോന്നിപോയി😓... പിന്നെ ഞാൻ പഠിച്ച കാലം ഒക്കെ ഓർത്തപ്പോൾ അവയൊക്കെ മനസ്സിൽനിന്ന് പമ്പകടന്നു✌🤣🤭.
20 മാർക്കിനാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്.. അങ്ങ് ആര്യഭട്ടന്റെ പൂജ്യം മുതൽ 19 മാർക്ക് വരെ വാങ്ങി വിദ്യാർത്ഥികൾ. എനിക്ക് ഏറെ സന്തോഷം പകരുന്നത് ഞാൻ ഊഹിച്ച മാർക്കൊക്കെ തന്നെയാണ് വിദ്യാർഥികൾ വാങ്ങിയത് എന്നതാണ്(എന്നുവെച്ചാൽ ബി.എഡ്ഇനു പഠിച്ചതതൊക്കെവെച്ച് ക്ലാസ്സിൽ വിദ്യാർത്ഥികളെ മനസ്സിലാക്കുവാൻ സാധിക്കുന്നു എന്ന സന്തോഷം🤓).
അവസാനത്തെ പീരിയഡിൽ ഉത്തരക്കടലാസുകൾ കൈമാറുകയും ഉയർന്ന മാർക്ക് വാങ്ങിയ 3 പേരെ അഭിനന്ദിക്കുകയും അതിനു തൊട്ടുതാഴെ ഉള്ളവരുടെ പോരായ്മകൾ ചൂണ്ടി കാണിച്ചതിന് ശേഷം വേണ്ട അഭിനന്ദനങ്ങൾ കൊടുക്കുകയും ഓരോരുത്തർക്കും വ്യക്തിപരമായി വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Well done Alwin👍
ReplyDeleteThanku sir
ReplyDelete😀😀
ReplyDelete