Sunday, 25 August 2019

പുതിയ യുദ്ധ മുറകൾ പഠിക്കുവാൻ സ്വന്തം താബോറിലേക്ക്...

ടീച്ചിംഗ് പ്രാക്ടീസ് എട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഇനി ഒരു ചെറിയ ഇടവേള... വീണ്ടും താബോറിലേക്ക്.. ജീവിതത്തിന്റെ വസന്തകാലം തന്നെയാണ് താബോർ ജീവിതം..  അതിലും സുന്ദരമായിരുന്നു ടീച്ചിങ് പ്രാക്ടീസ് കാലയളവ്... ഇനിയും ബാക്കി ഉണ്ടല്ലോ എന്നോർക്കുമ്പോൾ മനസ്സിന്  വല്ലാത്ത സുഖം തന്നെയാണ്...

ബി.എഡ് ക്ലാസിൽ 20 പെൺകുട്ടികളുടെ കൂടെ ഇരുന്നതിൽ നിന്ന്  കുറെ അധികം ആൺകുട്ടികൾ ഉള്ള സ്കൂൾ ക്ലാസ്സിലേക്ക് ചെന്നപ്പോൾ  വല്ലാത്ത ഒരു  സന്തോഷമായിരുന്നു... സ്ത്രീ വിരോധി ആയതുകൊണ്ടൊന്നുമല്ല, എത്ര വലിയ കോഴി🐤ആണേലും ഒറ്റയ്ക്കു പെൺപിള്ളേരുടെ നടുക്ക് ചെന്നിരിക്കുമ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്..  കോളേജിൽ ജനറൽ ക്ലാസ്റൂമിലും അതുപോലെ ഒഴിവു നേരങ്ങളിലും ആഷിക്കും വിഷ്ണുവും വലിയ പങ്കാളികൾ  ആയിരുന്നു.. സ്കൂളിൽ വന്നപ്പോളേക്കും ആ നിമിഷങ്ങൾ കുറെ അധികം നഷ്ടമായി.. ആ നഷ്ടനിമിഷങ്ങൾക്ക് ബദലായി  വരുന്ന ദിവസങ്ങൾ പരമാവധി ആഘോഷിക്കാൻ തന്നെയാണ് പ്ലാൻ.

വിവിധ പരീക്ഷകൾ നടത്തി വിദ്യാർഥികളെ പഠിപ്പിച്ചെടുക്കുവാൻ നന്നേ പാടുപെട്ടു.. എന്നിട്ടും ചിലരൊന്നും ജയിക്കാൻ വേണ്ടുന്ന മാർക്കിന്റെ അരികിൽ  പോലും എത്തിയിട്ടില്ല എന്നതിൽ അല്പം ദുഃഖം ഇല്ലാതില്ല..എല്ലാവരും ഒരേപോലെ എത്തണം എന്ന് വാശിപിടിക്കുന്നത്  ഒരു അധ്യാപകന് ചേർന്നതല്ലാത്തതിനാൽ കുറെ ഒക്കെ നിർബന്ധബുദ്ധി കാണിച്ചെങ്കിലും അധികം അങ്ങോട്ട് നിർബന്ധിക്കാൻ പോയില്ല. ചിലരൊക്കെ പഠിക്കാൻ പുറകോട്ടാണെങ്കിലും  അവരവരുടേതായ മേഖലകളിൽ അവർ താല്പര്യം  ഉള്ളവരാണെന്ന് ബോധ്യപ്പെട്ടു...

ലഭിച്ച  അവസരങ്ങൾക്കും അംഗീകാരത്തിനും  ദൈവത്തോടും  സ്കൂളിലെ അദ്ധ്യാപകരോടും  അതിലുമുപരി എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോടും നന്ദി അർപ്പിച്ചുകൊണ്ട്  എന്റെ സ്വന്തം താബോറിലേക്ക്....

Sunday, 18 August 2019

ഇളമണ്ണൂരിലെ ടീച്ചിങ് പ്രാക്ടീസ് വിശേഷങ്ങൾ

ടീച്ചിങ്  പ്രാക്റ്റീസിന്റെ ആറും ഏഴും  ആഴ്ച്ചകൾ  പിന്നിട്ടെങ്കിലും വിജയകരമായി പൂർത്തീകരിച്ചു എന്ന് പറയുവാൻ സാധിക്കില്ല,  കാരണം മഴക്കെടുതി തന്നെ....
ഡയഗ്ണോസ്റ്റിക് ടെസ്റ്റ് നടത്തിയത് അധികം കർശനമായി ആയിരുന്നില്ല... എന്നും പരീക്ഷകൾക്ക് ഹിറ്റ്ലർ നയം എടുത്താൽ വിദ്യാർഥികൾ വെറുത്തു പോകും എന്നതുകൊണ്ട്  മാത്രമല്ല, ചോദിച്ചും പറഞ്ഞും ചിലത് എഴുതിയാൽ അങ്ങനെയെങ്കിലും കുറച്ച് കാര്യങ്ങൾ ഹൃദിസ്ഥമാക്കും എന്ന വിശ്വാസത്തിന്റെ പുറത്താണ്(ഇതൊരു ശീലമാക്കാൻ തീരുമാനിച്ചിട്ടില്ല അതിലുമുപരി കണ്ടെഴുതിയവർക്ക് കർശനമായ താക്കീതും കൊടുത്തു).
മഴക്കെടുതി കാരണം പോർഷൻ ഒരിത്തിരി പുറകിലായി, അതിലും ഉപരി രണ്ടാമത്തെ പാഠത്തിന്റെ പരീക്ഷയും അച്ചീവ്മെന്റ്  ടെസ്റ്റും നടത്താൻ ബാക്കി ഇരിക്കെ പഠിപ്പിച്ചും തീർക്കാനുള്ളതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ ആണ്  വെള്ളിയാഴ്ച്ച മുതൽ നീങ്ങിക്കൊണ്ടിരിക്കുന്നത്... യുദ്ധമായതിനാലാവും, ചിലരുടെ മുഖത്തു ചിരിവിടരുന്നില്ല.. ചിലരുടെ മുഖത്തു കട്ട കലിപ്പ്😾..ഇനി ചിലരാകട്ടെ "ഇതൊക്കെ എന്ത്?" എന്ന മട്ടിലാണ്...
 യുദ്ധം പൂർത്തീകരിച്ചതിനു ശേഷം ബാക്കി...

Sunday, 4 August 2019

ഇളമണ്ണൂരിലെ ടീച്ചിങ് പ്രാക്ടീസ് വിശേഷങ്ങൾ

അങ്ങനെ അഞ്ചാം ആഴ്ച്ചയും വിജയകരമായി പിന്നിട്ടുകൊണ്ട് ഇളമണ്ണൂർ  സ്കൂളിലെ ടീച്ചിങ് പ്രാക്റ്റീസ് മുൻപോട്ടു കടക്കുകയാണ് സുഹൃത്തുക്കളെ...
 ഈ ആഴ്ച്ച കുറച്ചുകൂടെ ഭീതി കൂടിയ ആഴ്ച്ചവട്ടം ആയിരുന്നു. ലെസ്സൺ പ്ലാൻ ഏകദേശം  അതിന്റെ പരിസമാപ്തിയിലേക്ക്  അടുത്തുകൊണ്ടിരിക്കയാണ്.

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 🧝‍♂️🧝‍♂️വിദ്യാർത്ഥിനികൾ  ക്ലാസ്സ്‌ കട്ട് ചെയ്തത് അധ്യാപകർ  പിടിക്കുകയുണ്ടായി. അവർക്ക്‌ ചൂരൽ കഷായം കൊടുക്കുന്ന ശബ്ദം കേട്ടപാടേ ഓടി ചെന്ന് ഒളിഞ്ഞ് നോക്കി, ശേഷം ഞാൻ പേടിച്ച്  ഉള്ളിൽ പോയി നിലയുറപ്പിച്ചു. അപ്പോഴാണ് ഞാൻ വിദ്യാർത്ഥി അല്ല അദ്ധ്യാപകൻ ആണെന്ന് മനസ്സിൽ ഉദിച്ചത്😇.അടികളെ പേടിച്ച് കണ്ട൦ വഴി ഓടിയിരുന്ന എനിക്ക്🤭 അടി കിട്ടിയവർ തങ്ങൾ ചെയ്ത കുറ്റത്തിന് യാതൊരു വിധമായ  പശ്ചാത്താപമോ അടികിട്ടിയത്തിന്റെ നാണമോ മുഖത്തില്ലാതെ തമ്മിൽ നോക്കി ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നീങ്ങിയത് ഏറെ കൗതുകം ഉളവാക്കി.. 😱പണ്ട്  ഏഴാം  ക്ലാസ്സിൽ പഠിച്ച കാലത്ത് 4 പീരീഡ്‌ അടുപ്പിച്ചു കളിക്കാൻ ഗ്രൗണ്ടിൽ പോയ ഞങ്ങൾക്ക് അടികിട്ടിയപ്പോൾ കരഞ്ഞ ജോയലിനെ ആണ് ഓർമ്മ  വന്നത്😎...കാലം എന്ത് അതിവേഗമാണ് മാറിയത് 😨 ...
ശേഷം ഞങ്ങൾ ട്രെയിനീസ് എല്ലാം ചേർന്ന് പത്ര വായന കളരിയുടെ അവസാന ഘട്ടം നടത്തി വിജയികളെ കണ്ടെത്തി.

അതുപോലെ ഒരു കാര്യം വിട്ടുപോയി🤓... രണ്ടാമത്തെ ചാപ്റ്റർ പൂർത്തീകരിച്ച് മൂന്നിലേക്ക് കടന്നു. നാളെ 9 എ കാരുടെ കോക്കാച്ചി😈 ആയ ഈ ഞാൻ വീണ്ടും വ്യത്യസ്തമായ  പരീക്ഷ നടത്താൻ ഉദ്ദേശിച്ചിരിക്കയാണ്...വായിച്ചവർ എന്റെ പ്രീയ വിദ്യാർഥികൾക്ക് ഒരു  വിജയാശംസകൾ നേരണമേ എന്നും👏, ഒപ്പം വിദ്യാർഥികളുടെ പ്രാക്ക് കിട്ടി ജീവിതം   വഴിമുട്ടിപോകാത്തിരിക്കാൻ  പ്രാർത്ഥിക്കണമേ  എന്നും വിനീതമായി അപേക്ഷിക്കുന്നു🙌🙏