Sunday, 4 August 2019

ഇളമണ്ണൂരിലെ ടീച്ചിങ് പ്രാക്ടീസ് വിശേഷങ്ങൾ

അങ്ങനെ അഞ്ചാം ആഴ്ച്ചയും വിജയകരമായി പിന്നിട്ടുകൊണ്ട് ഇളമണ്ണൂർ  സ്കൂളിലെ ടീച്ചിങ് പ്രാക്റ്റീസ് മുൻപോട്ടു കടക്കുകയാണ് സുഹൃത്തുക്കളെ...
 ഈ ആഴ്ച്ച കുറച്ചുകൂടെ ഭീതി കൂടിയ ആഴ്ച്ചവട്ടം ആയിരുന്നു. ലെസ്സൺ പ്ലാൻ ഏകദേശം  അതിന്റെ പരിസമാപ്തിയിലേക്ക്  അടുത്തുകൊണ്ടിരിക്കയാണ്.

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 🧝‍♂️🧝‍♂️വിദ്യാർത്ഥിനികൾ  ക്ലാസ്സ്‌ കട്ട് ചെയ്തത് അധ്യാപകർ  പിടിക്കുകയുണ്ടായി. അവർക്ക്‌ ചൂരൽ കഷായം കൊടുക്കുന്ന ശബ്ദം കേട്ടപാടേ ഓടി ചെന്ന് ഒളിഞ്ഞ് നോക്കി, ശേഷം ഞാൻ പേടിച്ച്  ഉള്ളിൽ പോയി നിലയുറപ്പിച്ചു. അപ്പോഴാണ് ഞാൻ വിദ്യാർത്ഥി അല്ല അദ്ധ്യാപകൻ ആണെന്ന് മനസ്സിൽ ഉദിച്ചത്😇.അടികളെ പേടിച്ച് കണ്ട൦ വഴി ഓടിയിരുന്ന എനിക്ക്🤭 അടി കിട്ടിയവർ തങ്ങൾ ചെയ്ത കുറ്റത്തിന് യാതൊരു വിധമായ  പശ്ചാത്താപമോ അടികിട്ടിയത്തിന്റെ നാണമോ മുഖത്തില്ലാതെ തമ്മിൽ നോക്കി ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നീങ്ങിയത് ഏറെ കൗതുകം ഉളവാക്കി.. 😱പണ്ട്  ഏഴാം  ക്ലാസ്സിൽ പഠിച്ച കാലത്ത് 4 പീരീഡ്‌ അടുപ്പിച്ചു കളിക്കാൻ ഗ്രൗണ്ടിൽ പോയ ഞങ്ങൾക്ക് അടികിട്ടിയപ്പോൾ കരഞ്ഞ ജോയലിനെ ആണ് ഓർമ്മ  വന്നത്😎...കാലം എന്ത് അതിവേഗമാണ് മാറിയത് 😨 ...
ശേഷം ഞങ്ങൾ ട്രെയിനീസ് എല്ലാം ചേർന്ന് പത്ര വായന കളരിയുടെ അവസാന ഘട്ടം നടത്തി വിജയികളെ കണ്ടെത്തി.

അതുപോലെ ഒരു കാര്യം വിട്ടുപോയി🤓... രണ്ടാമത്തെ ചാപ്റ്റർ പൂർത്തീകരിച്ച് മൂന്നിലേക്ക് കടന്നു. നാളെ 9 എ കാരുടെ കോക്കാച്ചി😈 ആയ ഈ ഞാൻ വീണ്ടും വ്യത്യസ്തമായ  പരീക്ഷ നടത്താൻ ഉദ്ദേശിച്ചിരിക്കയാണ്...വായിച്ചവർ എന്റെ പ്രീയ വിദ്യാർഥികൾക്ക് ഒരു  വിജയാശംസകൾ നേരണമേ എന്നും👏, ഒപ്പം വിദ്യാർഥികളുടെ പ്രാക്ക് കിട്ടി ജീവിതം   വഴിമുട്ടിപോകാത്തിരിക്കാൻ  പ്രാർത്ഥിക്കണമേ  എന്നും വിനീതമായി അപേക്ഷിക്കുന്നു🙌🙏

No comments:

Post a Comment