Saturday, 22 May 2021

 ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട പദം ആണ് ടീച്ചറമ്മ... ഒരു അധ്യാപകൻ ആയിരുന്നു ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ നമ്മൾ ടീച്ചറച്ഛൻ എന്ന സംബോധന സ്വപ്ങ്ങളിൽ മാത്രം ഒതുക്കി നിർത്തിയേനെ... ടീച്ചറമ്മ എന്ന പദം ഉയർത്തിപ്പിടിക്കുന്ന ഓരോ വ്യക്തിയും നാളത്തെ വിപത്ത് ആണെന്നതിൽ സംശയം ഇല്ലാ... അമ്മയെ ഊറ്റി ജീവിക്കുന്ന ഒരു പറ്റം ജനതയെ ആണ് ഇതിൽ കൂടെ വ്യക്തമാകുന്നത്.. അമ്മയെ പോരാളി ആയി ഉയർത്തി പിടിക്കുന്നവൻ നാളെ ഭാര്യയേം ഊറ്റിജീവിക്കാൻ ശ്രമിക്കുമെന്നതിൽ രണ്ട് അഭിപ്രായം ഇല്ല.. (ഈ കഴിഞ്ഞ മാതൃ ദിനത്തിൽ നമ്മൾ പലരുടേം പോസ്റ്റുകൾ കണ്ടതാണെല്ലോ). സ്ത്രീ എന്നത് പുരുഷന് ഒപ്പം ഉള്ളതാണെന്നും ഏതു മേഖലയിൽ ആണെങ്കിലും സ്ത്രീക്ക് ഞങ്ങൾ പ്രാതിനിധ്യം കൊടുക്കുന്നുണ്ടെന്ന് പറയുന്നത്പോലും തെറ്റാണെന്നും ആണ് എന്റെ പക്ഷം... അങ്ങനെ കൊടുക്കേണ്ട ഒന്നും പ്രത്യേകമായി ഇല്ല.. സ്ത്രീക്കും പുരുഷനോളം തന്നെ എല്ലാ അവകാശങ്ങളും ഉണ്ട്.

Saturday, 20 February 2021

A Review on Drishyam-2

 ദൃശ്യം എന്ന  സിനിമ  ഞാനും കാണുവാൻ ഇടയായി.... പലരുടെയും സ്റ്റാറ്റസും,കണ്ടോ കണ്ടോ എന്ന ചോദ്യങ്ങളും   എന്നെ ആമസോൺ പ്രൈം  എടുക്കാൻ നിർബന്ധിതനാക്കി...


ദൃശ്യം -1 കണ്ടപോലെ എവിടെ നെഗറ്റീവ് കണ്ടുപിടിക്കാം എന്ന ഉദ്ദേശത്തോടെ  ആയിരുന്നു  സിനിമ കണ്ടു 

തുടങ്ങിയത് ... എന്നാൽ എന്റെ ചെറിയ ബുദ്ധിയിൽ  ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല... (എവിടെ കുറ്റം കണ്ട്  പിടിക്കാ൦? അതാണല്ലോ  ശീലം😆) 

 ഈ സിനിമ എനിക്ക് രണ്ട്  ഗുണപാഠങ്ങൾ തന്നു... 

ഒന്ന്, 

 ചില സത്യം നാം ആരോടും പറയരുത്,  എത്ര വേണ്ടപ്പെട്ടവർ ആയിരുന്നാലും! 

ഇവിടെ ജോർജ്കുട്ടി എന്ന കഥാപാത്രം അമാനുഷികമായ  ചെറുത്ത് നിൽപ്പാണ് നമ്മെ കാണിച്ചു തന്നത്... ഒരിക്കലും തെറ്റുപറയാൻ പറ്റാത്ത  ചെറുത്തുനില്പായിരുന്നു  ജോർജ്കുട്ടിയുടെ ജീവിത കഥ...

 നമ്മുടെ സ്വകാര്യതകൾ എന്നും സ്വകാര്യതകളായി  ഇരുന്നില്ലാ  എങ്കിൽ നമ്മുടെ പ്രീയപെട്ടവർ തന്നെ നമ്മെ വേട്ടയാടി  ശത്രുക്കളായിമാറിയേക്കാം... കാരണം രഹസ്യങ്ങൾ സൂക്ഷിക്കുവാൻ മനുഷ്യൻ പണ്ടേ പുറകോട്ടാണല്ലോ! 


രണ്ടാമതായി , 

മകന്റെ തെറ്റാണ്  ഇതിനെല്ലാം വഴി തെളിയിച്ചത് എന്ന്  മനസ്സിലാക്കിയിട്ടും, തെറ്റിനെ മറച്ചുവയ്ക്കാ൯  ശ്രമിക്കുന്ന പോലീസുകാരിയായ അമ്മ... ചില സമയങ്ങളിൽ നമ്മുടെ പ്രീയപെട്ടവരുടെ വലിയ തെറ്റുകളെ നമ്മൾ മറച്ചുവെച്ച് വീണ്ടും അവരെ തെറ്റിന്റെ വഴിയിലേക്ക് നയിക്കുന്നു. പൊറുക്കാനാവാത്ത തെറ്റുകളെ പോലും മറച്ചു പിടിക്കുമ്പോൾ നാം നശിപ്പിക്കുന്നത് നാളെകളെ ആണ്... നാളത്തെ വാഗ്ദാനങ്ങൾ നഷ്ടപ്പെടുകയും  മറിച്ചു നാളെയുടെ വിപത്തുകൾ സൃഷ്ടിക്കപ്പെടുകയും,ജോർജ്കുട്ടിയെ പോലെയുള്ളവരുടെ സുന്ദര കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുന്നു... 

 അമ്മയുടെ സ്നേഹം തെറ്റുകളെ ചൂണ്ടികാണിച്ചും അവയെ തിരുത്തുമ്പോഴും,  ശിക്ഷ  ആവശ്യമെങ്കിൽ നൽകുമ്പോഴുമാണ് പൂർണ്ണമാകുന്നത്.


ഈ ദൃശ്യ വിസ്മയം ഒരുക്കിയവരുടെ  കഴിവും  അധ്വാനവും വിസ്മരിക്കാനാവാത്തതും വിലമതിക്കുന്നതും ആണ്...  ഇനിയും മലയാള സിനിമയിൽ പുത്തൻ  വിസ്മയങ്ങൾ   ഉണരട്ടെ ....