Friday, 31 January 2020
Tuesday, 21 January 2020
Week 7
That was the final week of our Teaching Practice. On final day I conducted Achievement Test and 5 of them scored high. Also collected final data of my project after taking remedial classes.during this week I conducted health education program on First Aid, yoga too. Many teachers were absent for the week so there was so many free hours which helped me to complete my works in class. We got a warm farewell from the school authority
Friday, 17 January 2020
സ്വർഗ്ഗ തുല്യം ഈ ഇളമണ്ണൂർ...
70 ദിവസത്തെ അദ്ധ്യാപന പരിശീലനത്തിന് ശേഷം ഇന്ന് ഇളമണ്ണൂർ സ്കൂളിൽ നിന്ന് പടിയിറങ്ങി... ഇനി ഒരിക്കലും കിട്ടാത്ത ആ സുവർണ്ണ കാലം ഓർമയായി
ഇളമണ്ണൂർ സ്കൂളിനെ പറ്റി പറയുമ്പോൾ അദ്ധ്യാപകരാണ് മനസ്സിൽ ആദ്യം കടന്ന് വരുന്നത്... പുഞ്ചിരി കൈവിടാത്ത അദ്ധ്യാപകർ.... ഹൃദയം നിറച്ചു സ്നേഹം തരുന്ന അധ്യാപകർ.. അമ്മയായി...സുഹൃത്തായി...എല്ലാം എല്ലാം ആയിരുന്നു... ഇനിയും അങ്ങനെ തന്നെ ആയിരിക്കും... തെറ്റുകളെ ചൊല്ലി പരിഹസിക്കാതെയും... ദേഷ്യപ്പെടാതെയും നിറപുഞ്ചിരിയോടെ ഞങ്ങളെ കരുതിയ ആ സ്നേഹത്തിനു മുൻപിൽ പകരം വയ്ക്കാൻ ഒന്നുമില്ല.അമ്മയായി ഹരിപ്രീയ ടീച്ചറും മഞ്ജു ടീച്ചറും ഞങ്ങളെ കരുതിയപ്പോൾ..(രണ്ടു പേരുടെയും ' പിള്ളാരേ' എന്ന ആ വിളിക്ക് ഒരു പ്രത്യേക അനുഭൂതി ആണ്) ദിലീപ് സാർ ഞങ്ങളിൽ ഒരാളായി 25 വയസുകാരനായി ഇറങ്ങി വരും( എന്താ മുത്തേ എന്റെ കൂടെ ബി എഡിനു പഠിക്കാൻ വരാഞ്ഞേ എന്ന് മനസ്സിൽ ആയിരം തവണ ഞാൻ ചോദിച്ച് പോയിട്ടുണ്ട്)സുനിൽ സാറിന്റെ ചില സമയത്തെ സംസാരം കേട്ടാലോ... അല്ല സാറേ നമ്മളിൽ ആരാ ട്രെയിനി എന്ന് തോന്നിപോകും ( രാവിലെ വെള്ളത്തിനു പകരം വിനയം കൊണ്ട് കുളിച്ചിട്ട് വരുന്ന 1 സാധു മനുഷ്യൻ അതിലുപരി നല്ല എ+ ഗ്രേഡ് അദ്ധ്യാപകൻ).
ഇനി പറയേണ്ടത് എന്റെ ഗണിത അധ്യാപകരെ പറ്റിയാണ്...ബീന ടീച്ചറും അശ്വതി ടീച്ചറും ഒപ്പം നിർത്തി, വിദ്യാർത്ഥികളെ ഞങ്ങൾക്കായി സജ്ജരാക്കി തന്നു.. ഒരു കാര്യത്തിൽ പോലും ഞങ്ങളെ താഴ്ത്തിക്കെട്ടുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല... ഞങ്ങൾ ഇരിക്കുന്ന മുറിയുടെ അരികിലൂടെ പോയാൽ കുശലം പറയാതെ പോവാത്ത ശ്രീകാന്തേട്ടനും സോണി ടീച്ചറും എല്ലാം ടീച്ചിങ്ങ് പ്രാക്ടീസ് കാലത്തെ നല്ല ഓർമ്മകൾ സമ്മാനിച്ചു.
വിശേഷങ്ങൾ ആരായുന്ന ലേഖ ടീച്ചറും സ്വന്തം പീരീഡുകൾ ഞങ്ങൾക്കായി തരുന്ന രേഖ ടീച്ചറും മീനു ടീച്ചറും എല്ലാത്തിനും ഉപരി എന്റെ 9 എ യിൽ ഉള്ള എന്റെ വിദ്യാർത്ഥികളും ഇനി ഓർമയിൽ സൂക്ഷിക്കാൻ ഞാൻ എന്നും കടപ്പെട്ടവനാണ്... സുന്ദരമായ ആ കാലം എന്നും നന്മയ്ക്ക് മാത്രം ആവട്ടെ എന്ന പ്രാർത്ഥനയോടെ...
Sunday, 12 January 2020
Week 6
Only 5 more lessons are pending,will complete by th ecoming week. This week I also took my remedial class as part of my project work. I also have done with all other pending works and only thing I left is to complete all my written works
Subscribe to:
Posts (Atom)








