40 ദിവസത്തെ ടീച്ചിങ്ങ് പ്രാക്ടീസിന് ശേഷം ഇന്ന് കോളേജിലേക്ക് പോവുകയാണ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച കുറേ കാലം ആയിരുന്നു... എനിക്ക് സ്കൂൾ വല്ലാതെ മിസ്സ് ചെയ്യുമെന്നതിലുപരി 9 ആം ക്ലാസ്സിലെ വിദ്ധ്യാർഥികൾ എന്നെ മിസ്സ് ചെയ്യുമെന്നതിൽ ഉള്ള സങ്കടമാണ് കൂടുതൽ 😝ഈ കഴിഞ്ഞ 1 ആഴ്ച്ചകാലം ഒത്തിരി ഒത്തിരി സന്തോഷം പകർന്നു തന്ന ദിവസങ്ങളായിരുന്നു ...തിങ്കളാഴ്ച്ച സ്പോർട്സ് ദിനം ആയിരുന്നു... വിയർപ്പിന്റെ അസുഖം ഉണ്ടെങ്കിലും നിറഞ്ഞ ആവേശത്തോടെ ഞങ്ങൾ എല്ലാ കായിക പരിപാടികൾക്കും ദിലീപ് സാറിന്റേയും സുനിൽ സാറിന്റെയും ഒപ്പം നിന്നു പ്രവർത്തിച്ചു.. കുറെ വെയിൽ കൊണ്ടെങ്കിലും ഉള്ളു നിറഞ്ഞ് നിന്ന് വെയിൽ കൊള്ളുന്നത് ഇതാദ്യമായാണ്..🤗ചില കാര്യങ്ങൾ പറയാനുണ്ട് അതൊക്കെ ഇവിടെ സംസാരിച്ചാൽ സ്വയം പുകഴ്ത്തലായി പോകുമെന്നതിനാൽ അതിനു മുതിരുന്നില്ലവല (എളിമ കൊണ്ടാണെന്നു കൂട്ടിക്കോ😇😇😇)"🙅♂🙅♂ഇളമണ്ണൂർ സ്കൂളിലെ അധ്യാപകരെ മനുഷ്യ ഗണത്തിൽ ഞാൻ പെടുത്തില്ല കാരണം അവരൊക്കെ ദൈവ തുല്ല്യരാണ് (1.നിരീശ്വര വാദികൾ സ്റ്റെപ് ബാക്ക്2. ഇങ്ങനെ ഒരു പ്രസ്താവന അധ്യാപകരെ പറ്റി പറയുവാൻ കാരണം കടലോളം സ്നേഹവും കരുതലും തന്നതിനാലാണ്).
40 ദിവസങ്ങൾ 9 എ വിദ്യാർത്ഥികളെ കലി(ളി)പ്പിച്ചും ചിരിപ്പിച്ചും ദിവസങ്ങൾ പോയതറിഞ്ഞതേ ഇല്ല...ഇനി ബാക്കിയായത് കോളേജിലെ വർക്കുകൾ മാത്രമാണ്. സമയബന്ധിതമായി തീർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തൽകാലത്തേക്ക് വിട...
40 ദിവസങ്ങൾ 9 എ വിദ്യാർത്ഥികളെ കലി(ളി)പ്പിച്ചും ചിരിപ്പിച്ചും ദിവസങ്ങൾ പോയതറിഞ്ഞതേ ഇല്ല...ഇനി ബാക്കിയായത് കോളേജിലെ വർക്കുകൾ മാത്രമാണ്. സമയബന്ധിതമായി തീർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തൽകാലത്തേക്ക് വിട...