കഴിഞ്ഞ ആഴ്ച്ചയോടെ ഒരു ചാപ്റ്റർ പഠിപ്പിച്ചു തീർത്തു.തീർത്താൽ പിന്നെ അതിന്റെ പരീക്ഷ നടത്തുക എന്നതാണല്ലോ അതിന്റെ ഒരു ഇത്...അങ്ങനെ ഞാനും പറഞ്ഞു ഒരു പരീക്ഷ തീയ്യതി... മനസ്സില്ലാമനസോടെ എല്ലാവരും അത് കേട്ടിരുന്നു... ഇരുപത്തിരണ്ടാം തീയ്യതി,അതായത് വരുന്ന തിങ്കളാഴ്ച നടത്തും എന്ന് ഞാൻ അങ്ങ് കല്പിച്ചു(ഇനി ഇപ്പൊ കുറച്ചു കല്പന ഒക്കെ ആവാം🤣) കല്പന തെല്ലു പുച്ഛത്തോടെ അവർ തള്ളി നീക്കി, എനിക്കതങ്ങോട്ട് പിടിച്ചില്ല,എന്നിലെ ഉറങ്ങി കിടന്ന ആരോ ഉണർന്നു...ആരും ഒരു അക്ഷരം പോലും കോപ്പി അടിക്കരുത് എന്ന് കൂട്ടി ചേർത്തു... ഇനി സാർ അല്ല ഹെഡ്മാഷ് വന്നാലും ഞങ്ങൾ കണ്ടെഴുതും എന്നമട്ടിൽ ഇരുന്നു..ആ ഒരു ഭാവം കൊണ്ടുവരാൻ വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്...എന്നിട്ട് വീണ്ടും കൂട്ടി ചേർത്തു ആരും കോപ്പി അടിക്കാതിരിക്കാൻ വ്യത്യസ്തമായ ചോദ്യ പേപ്പറുമായി ആയിരിക്കും നിങ്ങളുടെ മുൻപിൽ എത്തുന്നത്... ഒരു പെൺകുട്ടി ഉടനെ ഒരു ചോദ്യം "സാറെ ഓരോരുത്തർക്കും ഓരോ ചോദ്യക്കടലാസ് ആയിരിക്കുമോ"അങ്ങനെ പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നൂറു ചോദ്യങ്ങൾ വന്നു, അവയെല്ലാം കേട്ടില്ലാ എന്ന മട്ടിൽ തള്ളിക്കളഞ്ഞുകൊണ്ട് പുരുഷന്മാരുടെ വലിയ നിരയിലേക്ക് ഞാൻ ഉറ്റുനോക്കി... ഇയാൾ പരീക്ഷയോ എന്ത് വേണേലും നടത്ത്, കൂടുതൽ തള്ളിമറിക്കാതെ ഇറങ്ങി പോ എന്ന് മുഖഭാവം കൊണ്ട് എന്നെ മനസ്സിലാക്കിപ്പിച്ചു... ഇങ്ങനെ ഭാവം കൊണ്ട് കണക്ക് പഠിപ്പിക്കാൻ പറ്റിയിരുന്നേൽ എത്ര സുഖകരമായിരുന്നു അധ്യാപനം എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...ഉടനെ ഒരു പെൺകുട്ടി ഉറച്ച ശബ്ദത്തിൽ "സാറും കോപ്പി അടിച്ചിട്ടിലെ സാറേ" എന്നൊരു ചോദ്യം, ഞാൻ അങ്ങ് ഇല്ലാണ്ടായിപോയപോലെ...എങ്ങനെയോ അതിനെ അതിജീവിച്ചു ഒരു ഉത്തരം കൊടുത്തു..പരീക്ഷ നടത്തുന്നത് നിങ്ങൾക്ക് നിങ്ങളെ ഒന്ന് വിലയിരുത്താനും അതിലുമുപരി ഞാൻ നിങ്ങളെ പഠിപ്പിച്ചതിൽ ഉള്ള പോരായ്മ അറിയാനും ആണെന്ന് കൂട്ടി ചേർത്ത് തല ഊരി. അങ്ങനെ പൂരങ്ങളുടെ പൂരമായ ആ പരീക്ഷ നാളെയാണ് 😃
പൂരത്തിന് പിള്ളേര് വെടിക്കെട്ടു നടത്താതെ നോക്കിക്കോ
ReplyDeleteNadathiyilla... Shubam aayi theernu
ReplyDelete